പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഏപ്രില്‍ 2023 (14:58 IST)
പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മൃഗസംരക്ഷണ
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവത്ക്കരണവും മെന്‍സ്ട്രല്‍ കപ്പ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററികളുടെ ബദലായാണ് കണക്കാക്കുന്നത്. സിലിക്കന്‍ കൊണ്ട് നിര്‍മിക്കുന്നവ ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ആശങ്കയും ഇതിലൂടെ ഒഴിവാക്കാം. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :