വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഏപ്രില്‍ 2023 (12:10 IST)
വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ഡോക്ടറെ ആണ് പിരിച്ചുവിട്ടത്. കുഞ്ഞിന് ചികിത്സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കുട്ടിക്ക് ആദ്യം ചികിത്സ നല്‍കിയ വെള്ളമുണ്ട ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ഭാഗത്തും അനാസ്ഥയുണ്ടായെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ മാര്‍ച്ച് 22നാണ് വെള്ളമുണ്ട കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനിഷ്-ലീല ദമ്ബതികളുടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയുമായിരുന്നു മരണ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :