ജലീലിന്റെ തലയിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി; ആദ്യം വെടിവച്ചത് മാ‍വോയിസ്‌റ്റുകളല്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ - പൊലീസിന്റെ വാദം പൊളിയുന്നു

 maoist attack , wayanad , maoist , police , സിപി ജലീള്‍ , മാവോയിസ്‌റ്റ് , പൊലീസ്
വയനാട്| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (10:24 IST)
വയനാട് വൈത്തിരി വെടിവയ്പ്പ് ആത്മരക്ഷയ്‌ക്കെന്ന പൊലീസ് വാദം പൊളിയുന്നു. ആദ്യം വെടിവച്ചത് പൊലീസെന്നു റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നു. മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്‌ടിച്ചില്ലെന്നും റിസോർട്ട് മാനേജർ വ്യക്തമാക്കി.

വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് കണ്ണൂർ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞത്. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

പൊലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്‍റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചു.
തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തി. ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലക്കിടിക്കു സമീപം ദേശീയപാതയിൽ ഉപവൻ റിസോർട്ടിലാണ് അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയത്. ഇവർ ഫ്രണ്ട് ഓഫീസ് ജീവനക്കാരോട് പണവും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മൃതദ്ദേഹം വളര്‍ത്തുനായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍
ഇംഗ്ലണ്ടിലെ സ്വിന്‍ഡണില്‍ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി
ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടിയായി കോടതി ഉത്തരവ്. പിരിച്ചുവിട്ട ജീവനക്കാരെ ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
പാഴ്‌സലില്‍ കുറഞ്ഞ ഗ്രേവി നല്‍കിയതിന് മൂന്നംഗ സംഘം ഹോട്ടല്‍ ആക്രമിച്ചു. ഉടമയും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം, പാകിസ്ഥാന്‍ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യ
തീവ്രവാദികളെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്‌തെന്ന് പാകിസ്ഥാന്‍ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ ...