ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിൽ 4 സൈനികർ ഗുരുതരാവസ്ഥയിൽ

ഛത്തീസ്ഗഢ്| Sumeesh| Last Updated: ചൊവ്വ, 13 മാര്‍ച്ച് 2018 (16:59 IST)
ഛത്തീസ്ഗഢില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. വനപ്രദേശത്ത് തിരച്ചിലിനിടെ മാവോയിസ്റ്റുകൾ സൈന്യത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 6 ജവാന്മാർക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. സി ആർ പി എഫിലെ 212 ബെറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്.

ഛത്തിസ്ഗഢിലെ സുക്മ ജില്ലയിലാണ് സംഭവം. കിസ്താരം പ്രദേശത്തെ വനത്തിൽ സുരക്ഷ പരിശോധനയുടെ ഭാഗമായി തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന്റെ പ്രത്യേക സുരക്ഷാ വാഹനം മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. കുഴിബോംബുകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന വാഹനത്തിലാണ് സൈനികർ യാത്ര ചെയ്തിരുന്നത്.

കഴിഞ്ഞവർഷം ഏപ്രിലിൽ ഇതേ ജില്ലയിലേ ബുര്‍കാപാലിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികർ കൊല്ലപ്പെട്ടിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :