സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന് തയാറാകണമെന്ന് വിഎസ്

vs achuthanandan , Cpm , RSS , tripura , meghalaya , CPM , nagaland , assembly election , BJP , ത്രിപുര , ബിജെപി , സി പി എം , മണിക് സർക്കാര്‍ , കേന്ദ്രം , വിഎസ് അച്യുതാനന്ദൻ

  സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന് തയാറാകണമെന്ന് വിഎസ്
തിരുവനന്തപുരം| jibin| Last Modified ശനി, 3 മാര്‍ച്ച് 2018 (14:35 IST)
സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സയമാണിതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.

ഇനി സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന്റെ സമയമാണ്. മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ ഫലം അതീവ ഗൗരവത്തോടെ കാണാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലേയും ഫലം ഗൗരവത്തോടെ കാണണമെന്നും വിഎസ് പറഞ്ഞു.

ത്രിപുരയിലെ ഫലം കനത്ത തിരിച്ചടി നല്‍കിയ വേളയിലാണ് വിഎസിന്റെ പ്രതികരണം പുറത്തുവന്നത്. ത്രിപുരയില്‍ 60 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. സിപിഎമ്മിനു 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :