വിഎസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയ സംഭവം; ജി സുധാകരനെതിരെ കേസെടുത്തു- അടിയന്തരമായി കേസ് റജിസ്റ്റർ ചെയ്യാൻ ആലപ്പുഴ എസ്‌പിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി

വിഎസ് വോട്ട് ചെയ്യുമ്പോള്‍ ജി സുധാകരൻ നോക്കിനിന്നതാണ് വിവാദമായത്

വിഎസ് അച്യുതാന്ദൻ , ജി സുധാകരന്‍ , തെരഞ്ഞെടുപ്പ് , എൽഡിഎഫ്
ആലപ്പുഴ| jibin| Last Modified ബുധന്‍, 18 മെയ് 2016 (13:06 IST)
പ്രതിപക്ഷ നേതാവ് വോട്ടുചെയ്യുന്നത് എത്തിനോക്കിയെന്ന പരാതിയിൽ അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി ജി സുധാകരനെതിരെ കേസെടുത്തു.
പോളിംഗ് ബൂത്തിലെ തെറ്റായ പ്രവൃത്തിയുടെയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ സുധാകരനെതിരെ നടപടി സ്വീകരിക്കുന്നത്.

വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ എസ്പിയോട് ആവശ്യപ്പെട്ടു. എസ്പിയുടെ നിർദേശ പ്രകാരം പുന്നപ്ര പൊലീസ് എഫ്ഐആർ തയ്യാറാക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തിൽ അടിയന്തരമായി കേസ് റജിസ്റ്റർ ചെയ്യാൻ ആലപ്പുഴ എസ്‌പിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഇകെ മാജി നിർദേശം നൽകിയിരുന്നു.

പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തില്‍ വിഎസ് വോട്ട് ചെയ്യുമ്പോള്‍ സഥാനാർഥിയായ ജി സുധാകരൻ നോക്കിനിന്നതാണ് വിവാദമായത്. മകൻ അരുൺ കുമാറാണു വിഎസിനെ വോട്ടുചെയ്യാൻ സഹായിച്ചത്. ഇവർക്കൊപ്പം ബൂത്തിൽ കടന്ന സുധാകരൻ വിഎസ് വോട്ടുചെയ്യുന്നതു നോക്കിയെന്നാണു പരാതി. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയില്ലാതെ പോളിംഗ് ബൂത്തിനുള്ളിൽ ഒരു പ്രവൃത്തിയിലും ഏർപ്പെടരുതെന്ന ചട്ടം സുധാകരൻ ലംഘിച്ചെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :