വോട്ടെടുപ്പിനു മുമ്പ് 20 സീറ്റുകള്‍ പ്രതീക്ഷിച്ചു; വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഒമ്പത് സീറ്റ് ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍ ഡി എ ക്യാമ്പ്

വോട്ടെടുപ്പിനു മുമ്പ് 20 സീറ്റുകള്‍ പ്രതീക്ഷിച്ചു; വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഒമ്പത് സീറ്റ് ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍ ഡി എ ക്യാമ്പ്

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 18 മെയ് 2016 (10:51 IST)
തെരഞ്ഞെടുപ്പിനു മുമ്പ് 20 സീറ്റ് ആയിരുന്നു എന്‍ ഡി എ ക്യാമ്പ് ഉറപ്പിച്ചിരുന്നത്. എന്നാല്‍, പോളിംഗ് കഴിഞ്ഞപ്പോള്‍ ഒമ്പത് സീറ്റാണ് എന്‍ ഡി എ ഉറപ്പിക്കുന്നത്. ഒമ്പത് സീറ്റുകളില്‍ വിജയം ഉറപ്പിക്കുന്ന ബി ജെ പി ചെങ്ങന്നൂരിലും നേമത്തും 100 ശതമാനം വിജയം പാര്‍ട്ടി നേടുമെന്ന് അവകാശപ്പെടുന്നു.

നേമം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളില്‍ ബി ജെ പിയും ഉടുമ്പന്‍ചോല, കുട്ടനാട്, കോവളം സീറ്റുകളില്‍ ബി ഡി ജെ എസും വിജയിക്കുമെന്നാണ് നേതൃത്വം പറയുന്നത്.

കൂടാതെ, കുന്നമംഗലം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, തൃപ്പുണ്ണിത്തുറ, റാന്നി, കാസര്‍കോഡ് എന്നീ മണ്ഡലങ്ങളില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇവിടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒരു ഭാഗത്തേക്ക് കേന്ദ്രീകരിച്ചത് വിജയം അസാധ്യമാക്കിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ എന്‍ ഡി എ രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :