കുമ്മനത്തിന്റെ ജനരക്ഷായാത്ര ആരെ രക്ഷിക്കാനാണെന്ന് മനസിലാകുന്നില്ല: രൂക്ഷവിമര്‍ശനവുമായി വി എസ്

കുമ്മനത്തിന്റെ യാത്ര ആരെ രക്ഷിക്കാനാണെന്ന് മനസിലാകുന്നില്ലെന്ന് വി.എസ്

vs achuthanandan  ,  kummanam rajasekharan ,  bjp ,  cpm ,  വി.എസ് അച്യുതാനന്ദൻ ,  കുമ്മനം രാജശേഖരന്‍ , വേങ്ങര , സി പി എം
വേങ്ങര| സജിത്ത്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (07:57 IST)
ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനേയും അദ്ദേഹം നയിക്കുന്ന ജനരക്ഷാ യാത്രയേയും പരിഹസിച്ച് മുതിർന്ന സി പി എം നേതാവ് വി.എസ് അച്യുതാനന്ദൻ. ആരെ രക്ഷിക്കാനാണ് കുമ്മനത്തിന്റെ ഈ യാത്രയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു വി എസിന്റെ പരിഹാസം. വേങ്ങരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുസ്ലീം ലീഗിനെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പഴയ കോലീബി സഖ്യം വേങ്ങരയിലുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു. ചരിത്രം മാറ്റിയെഴുതാനുള്ള തിരഞ്ഞെടുപ്പാകണണം വേങ്ങരയിലേതെന്ന് ആഹ്വാനം ചെയ്താണ് വി.എസ് വേദി വിട്ടത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും റാലിയിൽ പ്രസംഗിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :