ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തത്

ആലപ്പുഴ, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (17:03 IST)

Widgets Magazine
Kodiyeri Balakrishnan ,  BJP ,  Thushar Vellappally ,  BDJS ,  BDJS BJP Relation ,  ബിഡിജെഎസ് ,  സിപിഐഎം  ,  കോടിയേരി ബാലകൃഷ്ണന്‍ ,  തുഷാര്‍ വെള്ളാപ്പള്ളി ,  ബിജെപി
അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്ന് തുഷാര്‍ പറഞ്ഞു. ബിജെപിയുമായി തങ്ങള്‍ക്ക് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു.      
 
ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു സംഘടനയാണ് ബിഡിജെഎസെന്നും അവരെ മുന്നണിയിലെടുക്കുന്നത് സിപിഎം അജണ്ടയില്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോടിയേരിയുടെ ഈ പരാമര്‍ശനത്തിനെതിരെയാണ് തുഷാര്‍ വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ബിഡിജെഎസ് പിരിച്ചുവിടുകയും അതിലെ പ്രവര്‍ത്തകരെല്ലാം എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്ന സിപിഐ നിലപാട് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുവിടാതിരിക്കുക എന്ന തന്ത്രമാണ് തുഷാര്‍ തുടരുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് മാതൃക: രാഷ്ട്രപതി

കേരളത്തിലെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ...

news

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി ...

news

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് ...

Widgets Magazine