ആലപ്പുഴ|
സജിത്ത്|
Last Modified തിങ്കള്‍, 2 ജനുവരി 2017 (08:54 IST)
സംഘപരിവാറിനെതിര ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദൻ. ഗോവിന്ദ പന്‍സാരെയെയും എം.എം കല്‍ബുര്‍ഗിയെയും കൈകാര്യം ചെയ്തപോലെ ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായരെയും നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘികള്‍ എംടിക്കു നേരെ വാളോങ്ങിയത് നിസാരമായി കാണാന്‍ കഴിയില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും വി എസ് വ്യക്തമാക്കി.
നോട്ട് അസാധുവാക്കി ജനങ്ങളെ വെട്ടിലാക്കിയ മോദി ഇപ്പോള്‍ പുതിയ ആപ്പുമായാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെ ആപ്പിലാക്കുന്നത് നമുക്ക് കാണാം. ബിജെപിയ്ക്കും മോദിയ്ക്കും കേരളത്തോടും കേരളം ഭരിക്കുന്ന ജനകീയ സര്‍ക്കാരിനോടുമാണ് എതിര്‍പ്പ്. വെള്ളാപ്പള്ളിയെ അടക്കം കൂട്ടുപിടിച്ച് കേരളത്തില്‍ നില ഉറപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും അത് നടക്കാതെ പോയതാണ് അവരുടെ അമര്‍ഷത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.