സുധീരന്‍ കോണ്‍ഗ്രസിലെ തുഗ്ളക് പ്രഭു: വെള്ളാപ്പള്ളി

വിഎം സുധീരന്‍ , വെള്ളാപ്പള്ളി നടേശന്‍ , എസ്എന്‍ഡിപി , കോണ്‍ഗ്രസ്
ആലപ്പുഴ| jibin| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (15:56 IST)
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരേ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നത് രാഷ്ട്രീക്കാരാണ്. സുധീരന്‍ കോണ്‍ഗ്രസിലെ തുഗ്ളക് പ്രഭുവാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

വെള്ളാപ്പള്ളി കച്ചവടതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമായി എസ്എന്‍ഡിപിയെ ഉപയോഗിക്കുകയാണെന്ന് സുധീരന്‍ രാവിലെ പറഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വെള്ളാപ്പള്ളിക്ക് തത്‌സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സുധീരൻ പറഞ്ഞു.

വെള്ളാപ്പള്ളി നടത്തിവരുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. രാജ്യതാൽപര്യങ്ങൾക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സമീപനങ്ങൾക്കെതിരെയുണ്ടായ ജനരോഷം തണുപ്പിക്കാൻ പല വിശദീകരണങ്ങളും അദേഹം നൽകുന്നുണ്ട്. എന്നാൽ, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ നേരിൽ കാണുകയും കേൾക്കുകയും ചെയ്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ലെന്നും സുധീരൻ നേരത്തെ പറഞ്ഞിരുന്നു.

നിയമം എല്ലാവർക്കും ബാധകമാണ്. അത് അതിന്റെ വഴിയിലൂടെ പോകും. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണോ എന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും ആരിൽ നിന്നുണ്ടായാലും അതാത് സമയത്ത് പ്രതികരിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :