വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്: ബി ഉണ്ണികൃഷ്‌ണന്‍

എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , എസ്എന്‍ഡിപി , ഫേസ്‌ബുക്ക് പോസ്‌റ്റ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (13:20 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍. കേരളം കണ്ട ഏറ്റവും അപകടകാരിയായ സാമുദായിക നേതാവാണ് വെള്ളാപ്പള്ളി. കേരളഃമനസാക്ഷി ഒരിക്കലും താങ്കളോട് പൊറുക്കില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ചേര്‍ത്തു.

ഫേസ് ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കേരളം കണ്ട ഏറ്റവും പ്രതിലോമകാരിയായ, അപകടകാരിയായ സാമുദായിക നേതാവ് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഇനിയുള്ളൂ; ആത്മത്യാഗത്തിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃക കാണിച്ച നൌഷാദിന്റെ ഓര്‍മ്മയെ അവഹേളിച്ച വെള്ളാപ്പള്ളി നടേശന്‍, കേരള മനഃസാക്ഷി താങ്ങളോട് പൊറുക്കില്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കുബോള്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷനും വേണ്ട: ഹിറ്റ്‌ലറിന്റെ സ്വസ്‌തിക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :