നികുതി: സുധീരന്റെ നിലപാടിനോട് മുഖ്യമന്ത്രിക്ക് മൌനം

 വിഎം സുധീരന്‍ , മുഖ്യമന്ത്രി , മുസ്ലിം , കോഴിക്കോട് , ഉമ്മന്‍ചാണ്ടി
കോഴിക്കോട്| jibin| Last Updated: ശനി, 20 സെപ്‌റ്റംബര്‍ 2014 (11:53 IST)
നികുതി വര്‍ധനവ് പുനഃപരിശോധിക്കണമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. വെള്ളക്കരവും ഭൂനികുതിയും കുത്തനെ കൂട്ടിയത് പുനഃപരിശോധിക്കണമെന്നായിരുന്നു സുധീരന്‍ പറഞ്ഞത്.

വിവിധ മുസ്ലിം സംഘടനാ നേതാക്കളുമായി
കോഴിക്കോട് ഗസ്റ്റ്ഹൌസില്‍ വെച്ച് ചര്‍ച്ച നടത്തിയ ശേഷം പുറത്തുവന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതസാമുദായിക സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കരുതെന്ന ഉത്തരവില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ കോഴിക്കോട് ഗസ്റ്റ്ഹൌസിലെത്തിയത്.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനൊപ്പം കോട്ടുമല ബാപ്പു മുസ്ലിയാര്‍, ശൈഖ് മുഹമ്മദ്
കാരക്കുന്ന്, ടിപി അബ്ദുള്ളക്കോയ മഅദനി എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :