പരനാറി പ്രയോഗം: എം വി ജയരാജന്‍ മാപ്പ് പറയണമെന്ന് സുധീരന്‍

Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:55 IST)
മുഖ്യമന്ത്രിക്കെതിരേയുള്ള പരനാറി പ്രയോഗത്തില്‍ എം വി ജയരാജന്‍ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മാന്യതയുള്ള ആരും പ്രയോഗിക്കാന്‍ മടിക്കുന്ന ഏറ്റവും മോശമായ പദപ്രയോഗമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എം വി ജയരാജന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

എത്രയും വേഗം തെറ്റുതിരുത്തി മുഖ്യമന്ത്രിയോടും ജനങ്ങളോടും മാപ്പു പറയാന്‍ അദ്ദേഹം തയ്യാറാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനമായ സിപിഎമ്മിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന ഈ പദപ്രയോഗത്തിന്റെ പേരില്‍ ജയരാജനെതിരേ കര്‍ശനനടപടി സ്വീകരിക്കുന്നതിന് സിപിഎം നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :