‘മുഖ്യമന്ത്രിയേ പരനാറിയാക്കിയത് വെറിപൂണ്ട ജയരാജന്‍‘

കണ്ണൂര്‍| VISHNU.NL| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (18:34 IST)
മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയേ പരനാറി എന്ന് വിളിച്ചതിനു പ്രതികരണമായി കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ രംഗത്ത്. കണ്ണൂരിലെ ജയരാജന്‍മാര്‍ പറയുന്നതൊന്നും കാര്യമായി എടുക്കാനാകില്ല. വെടി കൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറി പൂണ്ട ജയരാജനും കണ്ണൂരിലുണ്ട്.

അതില്‍ വെറി പൂണ്ട ജയരാജനാണു പരനാറി പ്രയോഗം നടത്തിയത് എന്നാണ് കെപിസിസി വൈസ്പ്രസിഡന്റുകൂടിയായ ഹസന്‍ പറഞ്ഞത്.എം‌വി ജയരാജന്‍ അങ്ങനെ പറഞ്ഞതില്‍ വേദനയില്ലെന്നുപറഞ്ഞ ഹസന്‍ ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത് എന്ന് കൂട്ടിച്ചേര്‍ത്തു.

ജയരാജനെതിരെ നേതൃത്വം നടപടിയെടുക്കണമെന്നാണു കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നുവിളിച്ച പിണറായി വിജയനാണോ ജയരാജനെതിരെ നടപടിയെടുക്കേണ്ടതെന്നും ഹസന്‍ ചോദിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :