Widgets Magazine Widgets Magazine

പ്രതിഷേധത്തിന് അയവില്ല; ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് പോകില്ല - കോണ്‍ഗ്രസില്‍ അടി തുടരും

തിരുവനന്തപുരം, ചൊവ്വ, 10 ജനുവരി 2017 (18:27 IST)

Widgets Magazine
 vm sudheeran , KPCC , DCC , Ommen chandy , congress , Narendra modi , ramesh chennithala , നരേന്ദ്ര മോദി , ഉമ്മന്‍ചാണ്ടി , ഡിസിസി , കോണ്‍ഗ്രസ് , വിഎം സുധീരന്‍ , രമേശ് ചെന്നിത്തല

ഡിസിസി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബുധനാഴ്‌ച കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭപരിപാടികളില്‍ നിന്ന് ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.

വിട്ട് നില്‍ക്കാന്‍ കഴിയാത്ത പരിപാടികള്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായകമായ പ്രക്ഷോഭപരിപാടികളില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നില്‍ക്കുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതിപക്ഷ നേതാവ് എന്നിവരും ഡല്‍ഹിലെത്തുന്നുണ്ട്. ഈ ദിവസം തന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതിയുമാണ് ഉമ്മന്‍ചാണ്ടി വിട്ടു നില്‍ക്കുന്നതോടെ പാളിയത്.

ജനുവരി 14ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പരിപാടിയില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുന്നത്. ഇതോടെ ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമായി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ...

news

പിടിവാശി തുടരുന്നു; പ്രതിഷേധം ശക്തമാക്കി തിയേറ്റര്‍ ഉടമകള്‍ - വ്യാഴാഴ്‌ച മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും

സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ ...

news

മോശക്കാര്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യ; ആശ്വാസം കണ്ടെത്തിയത് നൊബേല്‍ ജേതാവിന്റെ അഭിനന്ദനക്കുറിപ്പില്‍

ലോകത്തിലെ ഏറ്റവും മോശം സര്‍വ്വീസുകള്‍ നല്കുന്നവരില്‍ ഒന്നാണെന്ന അപവാദത്തിന് മറുപടിയുമായി ...

news

പണിയില്ലാതാകുന്ന ഒബാമ ഇനി എന്ത് ചെയ്യുമെന്ന് അറിയാമോ ?

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ബരാക് ഒബാമ ഇനി ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമെന്ന ...

Widgets Magazine Widgets Magazine