Widgets Magazine
Widgets Magazine

കലാപത്തിലേക്ക് പോകരുത്; ഉമ്മന്‍ചാണ്ടിക്കെതിരെ കൊടിക്കുന്നില്‍

കൊച്ചി, ശനി, 7 ജനുവരി 2017 (16:18 IST)

Widgets Magazine
oommen chandy , kodikunnil suresh , Congress , vm sudheeran , DCC , KPCC , ഡിസിസി പുനഃസംഘന , ഉമ്മന്‍ചാണ്ടി , കൊടിക്കുന്നില്‍ സുരേഷ് എംപി , വിഎം സുധീരന്‍ , കെപിസിസി , രാഷ്‌ട്രീയകാര്യ സമിതി

ഡിസിസി പുനഃസംഘനയില്‍ എതിര്‍പ്പുമായി രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. പ്രതിഷേധം പരസ്യമാക്കിയുള്ള ഉമ്മന്‍ചാണ്ടിയുടെ പോക്ക് ശരിയല്ല. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കനിടയില്ലാത്തതിനാല്‍ രാഷ്‌ട്രീയകാര്യ സമിതിയില്‍ അദ്ദേഹം പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കും രാഷ്‌ട്രീയകാര്യ സമിതിക്കും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം അത്യാവശ്യമാണ്. നിശ്ചയിച്ച ദിവസം നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പരാതികള്‍ വരുമ്പോള്‍ ഹൈക്കമാന്‍‌ഡിനെ സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ കൊടിക്കുന്നില്‍ വ്യക്തമാക്കി.

ഡിസിസി പുനഃസംഘനയില്‍ കടുത്ത എതിര്‍പ്പാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. രാഷ്‌ട്രീയകാര്യ സമിതി ചേരുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കിയപ്പോള്‍ യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോണ്‍ഗ്രസില്‍ ചായ വിവാദം, ഉമ്മന്‍ചാണ്ടിയുടെ ചായകുടി ഇത്രയും വലിയ പ്രശ്‌നമോ - വിഷയം കത്തുന്നു

കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ...

news

ഓട്ടോയിൽ കയറിയ കമിതാക്കളുടെ സ്നേഹപ്രകടനം അതിരുകടന്നു; ഡ്രൈവർ തിരിഞ്ഞ് നോക്കി, റോഡിൽ കൂട്ടയിടി

കമിതാക്കളുടെ സ്നേഹപ്രകടനം കണ്ട ഓട്ടോ ഡ്രൈവറുടെ കട്രോൾ പോയി റോഡിൽ കൂട്ടയിടി നടന്നു. ...

news

നാലു ഭാര്യമാരും 40 കുട്ടികളും; മുസ്‌ലിം വിഭാഗത്തെ പരിഹസിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്

വിദ്വേഷ പരാമർശവുമായി ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജ് രംഗത്ത്. രാജ്യത്തെ ...

news

ബന്ധുനിയമന വിവാദം: ഇപി ജയരാജനെതിരെ തുടരന്വേഷണം, ഒന്നാം പ്രതിയാക്കിയുള്ള വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു

പി കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ...

Widgets Magazine Widgets Magazine