ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

തിരുവനന്തപുരം, ചൊവ്വ, 3 ജനുവരി 2017 (20:18 IST)

Widgets Magazine
 oommen chandy , vm sudheeran , congress , DCC , Ramesh chennithala ,  vm sudheeran , KPCC , രാഷ്ട്രീയകാര്യ സമിതി , ഉമ്മന്‍ചാണ്ടി ,  കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം , രമേഷ് ചെന്നിത്തല , കെപിസിസി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചു. ജനുവരി 14ന് രാവിലെ പത്തുമണിക്ക് ഇന്ദിരാഭവനിലാണ് യോഗം. ഡിസിസി പുനഃസംഘടനയില്‍ കടുത്ത അതൃപ്‌തിയുള്ളതിനാല്‍ ഉമ്മന്‍ചാണ്ടി നിര്‍ണായക യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

രാഷ്ട്രീയകാര്യ സമിതിക്ക് പുറമെ പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ യോഗവും 14ന് ചേരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കൂടി സൗകര്യം നോക്കിയായിരിക്കും യോഗം വിളിക്കുക എന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോട് യാതൊരു ചര്‍ച്ചയ്‌ക്ക് മുതിരാകാതെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിന്റെ തിയതി നിശ്ചയിക്കുകയായിരുന്നു.

ഡിസിസി പുനഃസംഘടനയിലെ അതൃപ്‌തിയും കോൺഗ്രസ് നേതാവ് കെ മുരളീധരൻ തൊടുത്തുവിട്ട വിവാദങ്ങള്‍ക്കും പിന്നാലെ ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി വിട്ടു നിന്നാല്‍ പുതിയ വിവാദങ്ങളിലേക്കും പ്രതിസന്ധിയിലേക്കുമായിരിക്കും കോണ്‍ഗ്രസും യുഡിഎഫും എത്തുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ധൈര്യമായി യാത്ര ചെയ്യാം; ഓൺലൈൻ ടാക്‍സികളെ തൊട്ടാല്‍ കളി മാറും; ഹൈക്കോടതി നിലപാട് വ്യക്തമാക്കി

സംസ്‌ഥാനത്ത് ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ഹൈക്കോടതി ഇടപെടൽ. പ്രധാന ...

news

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ...

news

നടപടി വൈകരുത്, പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാം - നിലപാട് കടുപ്പിച്ച് വിജിലൻസ് ഡയറക്ടർ

വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ...

news

അനുരാഗിനെ തൂക്കിയെറിഞ്ഞത് വെറുതെയല്ല; അതൊരു കൂറ്റന്‍ സി‌ക്‍സറായിരുന്നു!

സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ഒരു കൂറ്റന്‍ സിക്‍സര്‍ പോലെയായിരുന്നു ഇന്ത്യൻ ...

Widgets Magazine