മംഗലാപുരം|
VISHNU.NL|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (17:34 IST)
വിസ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്
മാന്നാര്‍
സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിലേക്ക് തൊഴില്‍ വിസ വാഗ്ദാനം
ചെയ്ത് ഒന്നര കോടി രൂപയോളം തട്ടിയെടുത്തു എന്നാണു കേസ്. മാന്നാര്‍ സ്വദേശിയും മംഗലാപുരം ഡിഎച്ച്ആര്‍സി ടൂര്‍സ് ആന്‍റ് ട്രാവല്‍സ് മാനേജരുമായ പ്രദീപ് നായരാണു ബര്‍ക്കെ പൊലീസിന്‍റെ കസ്റ്റഡിയിലായത്.
സിംഗപൂരിലെ വിവിധ ആശുപത്രികളിലേക്ക് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് ഒന്നര കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. 58 പേരില്‍ നിന്നാണ് ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തത്.
പ്രദീപിന്‍റെ കൂട്ടാളികളായ മുഹമ്മദലി, ട്രാവല്‍സിലെ മറ്റു ജീവനക്കാരായ അഗസ്റ്റിന്‍, അഫ്സല്‍, പ്രമീള എന്നിവര്‍ ഒളിവിലാണ്. പ്രദീപിന്‍റെ സുഹൃത്തിന്‍റെ തിരുവല്ലയിലെ ട്രാവല്‍ ഏജന്സിയിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.