ബ്ലേഡ് സജീവന്‍ പിടിയില്‍

തലശേരി| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (16:02 IST)
തലശേരി മേഖലയില്‍ കഴുത്തറപ്പന്‍ നിരക്കില്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെ നേതാവായ ബ്ലേഡ് സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി നിട്ടൂര്‍ വടക്കുമ്പാട് നിന്നാണ്‌ സജീവനെ ഷാഡോ പൊലീസ് പൊക്കിയത്.

പണം കടം വാങ്ങിയ നിരവധി പേരെ ഇയാള്‍ പലതരത്തിലുമുള്ള ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇയാളെ വലയിലാക്കിയത്.

ഇയാളില്‍ നിന്ന് നിരവധി മുദ്രപത്രങ്ങള്‍, മറ്റു രേഖകള്‍, ചെക്കുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷനം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം പണമിടപാട് നടത്തുന്ന നിരവധി പേരുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :