കാർ അപകടം; വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും പരിക്ക്

കാർ അപകടം; വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും പരിക്ക്

തിരുവനന്തപുരം| Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (08:05 IST)
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്ത് അപകടത്തില്‍പെട്ടു. കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിലാന് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

ബാലഭാസ്‌കറിനൊപ്പം ഭാര്യ, മകൾ‍, ഡ്രൈവര്‍ എന്നിവരാണ്
കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :