Widgets Magazine Widgets Magazine

ഈ ബന്ധം എത്രനാള്‍ ?; എന്‍ഡിയെക്കുറിച്ചു പറയാന്‍ അദ്ദേഹം ആരുമല്ല, പുറത്തു നിൽക്കുന്ന ഒരാള്‍ പറയുന്നത് വിശ്വാസത്തില്‍ എടുക്കില്ല - വെള്ളാപ്പള്ളിക്കെതിരെ രാജഗോപാൽ

മലപ്പുറം, വ്യാഴം, 23 മാര്‍ച്ച് 2017 (20:48 IST)

Widgets Magazine
 vellappally natesan , BJP , O rajagopal , BDJS , vellappally , Malappuram election , BDJS ,NDA , Amith sha , എസ്എന്‍ഡിപി , ഒ രാജഗോപാൽ , ബിജെപി , മലപ്പുറം ഉപതെരഞ്ഞെടുപ്പ് , ബിജെപി , ബിഡിജെഎസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി നിർണയത്തെ രൂക്ഷമായി വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എംഎൽഎ.

എൻഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി ആരുമല്ല. പുറത്തു നിൽക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങൾ വിശ്വാസത്തില്‍ എടുക്കേണ്ടതില്ലെന്നും രാജഗോപാൽ പറഞ്ഞു.

മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. സ്ഥാനാർഥി നിർണയം പിഴച്ചിട്ടില്ല.  സംസ്ഥാന നേതാക്കൾ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും രാജഗോപാൽ വ്യക്തമാക്കി.

നേരത്തെ മലപ്പുറത്തെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് നേരത്തെ വെള്ളാപ്പള്ളി  രംഗത്തെത്തിയിരുന്നു.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുടുംബത്തെ പോറ്റുന്നതിനു വേണ്ടിയാണ് താൻ ടിവി ഷോയിൽ പങ്കെടുക്കുന്നത്: സിദ്ദു

കുടുംബത്തെ പോറ്റുന്നതിനു വേണ്ടിയാണ് താൻ ടിവി ഷോയിൽ പങ്കെടുക്കുന്നതെന്ന് ക്രിക്കറ്റ് ...

news

ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു - റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ ...

news

സീറ്റ് ലഭിച്ചില്ലെങ്കില്‍ അടിക്കും; ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിൽ രോഷംകൊണ്ട ശിവസേന എംപി രവീന്ദ്ര ഗയിക് ...

news

ലണ്ടൻ നഗരം പൊലീസ് വലയത്തില്‍; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് ...

Widgets Magazine Widgets Magazine