സീറ്റ് ലഭിച്ചില്ലെങ്കില്‍ അടിക്കും; ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

 shiv sena, ravindra gaikwad, air india staffer, BJP, police , air india, ravindra gaikwad air , എംപി രവീന്ദ്ര ഗയിക് വാദ് , എയർ ഇന്ത്യ , എംപി രവീന്ദ്ര ഗയിക് വാദ് , എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (19:08 IST)
വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിൽ രോഷംകൊണ്ട
ശിവസേന എംപി രവീന്ദ്ര ഗയിക് വാദ് ജീവനക്കാരനെ ചെരുപ്പൂരിയടിച്ചതായി പരാതി. പൂനെയിൽ നിന്നും രാവിലെ 11മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.

പുനെ –ഡൽഹി എ1852 വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു സംഭവം. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള ലോക്സഭാംഗമാണ് ഗെയ്ക്ക‌വാദ്.

എയർ ഇന്ത്യ ജീവനക്കാരനെ തല്ലിയെന്ന് ഗയിക് വാദ് സമ്മതിച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തിട്ടും ലഭിച്ചത് എക്കോണമി ക്ലാസ് ടിക്കറ്റാണ് ജീവനക്കാര്‍ നല്‍കിയത്. ഇക്കാര്യം ചോദിച്ചപ്പോള്‍ അയാള്‍ മോശമായി പെരുമാറി. താൻ എം.പിയാണെന്നും പറഞ്ഞപ്പോഴും തട്ടിക്കേറുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണെന്നും അതുകൊണ്ടാണ് ദേഷ്യം അടക്കാനാകാതെ ജീവനക്കാരനെ തല്ലിയതെന്നും എംപി പറഞ്ഞു.

സീറ്റ് ഇല്ലെന്ന് അറിയിച്ചതോടെ ഗയിക് വാദ്
മോശം വാക്കുകൾ ഉപയോഗിച്ച് തർക്കിക്കുകയായിരുന്നുവെന്ന് വിമാന ജീവനക്കാരന്‍ പറഞ്ഞു. മുഴുവൻ ജീവനക്കാരുടെയും മുന്നിൽ വെച്ച് തന്നെ ചെരുപ്പൂരി തല്ലുകളയും കണ്ണട പൊട്ടിച്ചെറിയുകയും ചെയ്തു. എംപിമാരുടെ സംസ്കാരം ഇതാണെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും ജീവനക്കാരൻ പറഞ്ഞു.

അതേസമയം, ബിസിനസ് ക്ലാസിൽ സീറ്റുണ്ടായിരുന്നില്ലെന്നും അതിനാലാണ് എംപിയ്ക്ക് എക്കോണമി ക്ലാസിൽ സീറ്റു നൽകിയതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :