Sumeesh|
Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (19:42 IST)
എങ്ങനെ കൂട്ടിക്കിഴിച്ചാലും വരുന്ന ലോൿസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 11 സീറ്റ് നേടാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്‍. ലോൿസഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസ്സിന് 8 സീറ്റുകൾ വേണമെന്ന്
തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബി ഡി ജെ എസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തിലെ വീഭാഗീയത അവസാനിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ദേശീയ അധ്യക്ഷൻ പോലും പരാജയപ്പെട്ട കാര്യമാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.