സ്വന്തം ലേഖനത്തെ വീക്ഷണം തള്ളിപ്പറഞ്ഞു

വീക്ഷണം, കോണ്‍‌ഗ്രസ്, മാണി, കേരളകോണ്‍ഗ്രസ്
തിരുവനന്തപുരം| vishnu| Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (10:00 IST)
കേരള കോണ്‍ഗ്രസിനേയും കെഎം മാണിയേയും വിമര്‍ശിച്ച് വന്ന ലേഖനത്തേ കോണ്‍ഗ്രസ് മുഖപത്രം തള്ളിപ്പറഞ്ഞു. ലേഖനത്തെ തള്ളി മുഖ്യമന്ത്രിയും കെപിസിസിയും ഇന്നലെ രംഗത്തെത്തിയതിനു പിന്നാലെയാണ് വീക്ഷണം ലേഖനത്തേ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. അമ്പതില്‍ നാണം കുണങ്ങരുത് എന്ന ലേഖനത്തില്‍ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതാണ് ഇപ്പോള്‍ പത്രം തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

എഡിറ്ററും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ പത്രത്തിന്റെ ഒന്നാം പേജിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് നേതാക്കളെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെങ്കില്‍ ആ വികാരം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം പറയുന്നു. വീക്ഷണത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് പറഞ്ഞതൊടെയാണ് വീക്ഷണം ലേഖനത്തേ തള്ളിപ്പറയാ‍ന്‍ തയ്യാറായത്.

മുന്നണിബന്ധം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടി നയമെന്നും ലേഖനം എഴുതുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വീക്ഷണത്തിന് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :