ഏറ്റവും പിടിപ്പുകെട്ട മന്ത്രി കെഎം മാണി: പന്ന്യന്‍ രവീന്ദ്രന്‍

 പന്ന്യന്‍ രവീന്ദ്രന്‍ , കെഎം മാണി , ധനമന്ത്രി , സിപിഐ
കൊല്ലം| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (16:21 IST)
ധനമന്ത്രി കെഎം മാണിയാണ് കേരളത്തിലെ മന്ത്രിമാരില്‍ ഏറ്റവും പിടിപ്പുകെട്ട മന്ത്രിയെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ധനമന്ത്രി സമ്പന്നര്‍ക്കായി നികുതി കുടിശിക വിഷയത്തില്‍ അടിക്കടി സ്റ്റേ ഉത്തരവുകള്‍ ഇറക്കി അവരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് നികുതിയിനത്തില്‍ 32000 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. 9000 കോടി രൂപ കേസുകള്‍ ഉള്ളതിനാല്‍ പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ശേഷിക്കുന്ന 23000 കോടി രൂപയ്ക്കു മാണി സ്റ്റേ നല്‍കിയിരിക്കുന്നു. ഈ നികുതികള്‍ കുടിശിക വരുത്തിയിരിക്കുന്നത് സമ്പന്നരാണെന്നും പന്ന്യന്‍ വ്യക്തമാക്കി.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ നികുതി വര്‍ധന പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ ദല്ലാളായാണു ശശി തരൂര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി ദിവാകരന്‍ എംഎല്‍എ കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :