കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത് നടപടിയെ അനുകൂലിച്ച് വിഡി സതീശന്

കോഴിക്കോട്| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (18:13 IST)
കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത് നടപടിയെ അനുകൂലിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. നടപടി ഉചിതമാണെന്നും അഴിമതി കാണിച്ചാല്‍ ഗ്രൂപ്പ് നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും അധികം അഴിമതി ആരോപണങ്ങള്‍ ഉണ്ടായത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അതും അന്വേഷിക്കണമെന്ന് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടി വികസന കോര്‍പറേഷന്‍ സ്ഥാനം ആര്‍. ചന്ദ്രശേഖരന്‍ രാജിവച്ചത് ഉചിതമായ തീരുമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വലിയ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കണ്‍‌സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് തീരുമാനം. പകരം ഭരണച്ചുമതല രജിസ്ട്രാര്‍ക്കാണ്. അഴിമതിസംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയെ തന്നെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. 100 കോടിയുടെ അഴിമതി കണ്‍‌സ്യൂമര്‍ഫെഡില്‍ നടന്നതായി ബോധ്യപ്പെട്ടതോടെയാണ് പുതിയ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :