കണ്‍‌സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത നടപടി പ്രഹസനമെന്ന് കോടിയേരി

തിരുവനന്തപുരം| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (17:00 IST)
കണ്‍‌സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത നടപടി പ്രഹസനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘത്തെയേല്‍പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ചെയര്‍മാനടക്കമുളളവരെ സംരക്ഷിക്കുന്ന നടപടിക്കു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

വലിയ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കണ്‍‌സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് തീരുമാനം. പകരം ഭരണച്ചുമതല രജിസ്ട്രാര്‍ക്കാണ്. അഴിമതിസംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയെ തന്നെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. 100 കോടിയുടെ അഴിമതി കണ്‍‌സ്യൂമര്‍ഫെഡില്‍ നടന്നതായി ബോധ്യപ്പെട്ടതോടെയാണ് പുതിയ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :