കസ്‌റ്റഡി മരണം: വ​രാ​പ്പു​ഴ എ​സ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരേ നടപടിക്കു സാധ്യത

കസ്‌റ്റഡി മരണം: വ​രാ​പ്പു​ഴ എ​സ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരേ നടപടിക്കു സാധ്യത

 Varappuzha , Sreejith's custody death , Varappuzha , Sreejith , custody death , police , എ​സ്ഐ ദീ​പ​ക്ക് , ശ്രീ​ജി​ത്ത് , കസ്‌റ്റഡി , ദീപക്ക് , ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ്
കൊച്ചി| jibin| Last Updated: വ്യാഴം, 12 ഏപ്രില്‍ 2018 (16:49 IST)
കസ്‌റ്റഡിയില്‍ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പൊ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത. വ​രാ​പ്പു​ഴ എ​സ്ഐ ദീ​പ​ക്ക് അ​ട​ക്ക​മു​ള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.


ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ദീ​പ​ക്കി​നും പ​ങ്കു​ണ്ടെ​ന്ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഐജി എ​സ് ​ശ്രീ​ജി​ത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി​ജിപി)​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഐ​ജി ശ്രീജിത്തിന്റെ അമ്മയുടേയും ഭാര്യയുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

എസ്ഐ ദീപക്കിനെ കുറിച്ച് ഐജിയോട് ശ്രീജിത്തിന്റെ ബന്ധുക്കൾ പരാതി പറഞ്ഞിരുന്നു. ശ്രീജിത്തിന് വെള്ളം കൊടുക്കാനെത്തിയ തന്നെ സ്റ്റേഷനിൽ നിന്ന് ദീപക്ക് ആട്ടിയോടിച്ചെന്ന് മാതാവ് ശ്യാമള മൊഴി നല്‍കി. തങ്ങളെ അതിക്രൂരമായാണ് എസ്ഐ മർദ്ദിച്ചതെന്ന് ശ്രീജിത്തിന്റെ സഹോദരൻ സജിത്തും പറഞ്ഞു.

റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും സിവിൽ പൊലീസുകാരുമായ ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. ഇവരെ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു.

കേസിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :