വാനും ഓട്ടോയും കൂട്ടിയിടിച്ചു: ഓട്ടോ ഡ്രൈവരും ഭാര്യയും മരിച്ചു

മാന്നാര്‍| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (11:45 IST)
വാനും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോ ഓടിച്ചിരുന്നയാളും ഓട്ടോയില്‍ തന്നെ ഉണ്ടായിരുന്ന ഇയാളുടെ ഭാര്യയും മരിച്ചു. ചെന്നിത്തല പടിഞ്ഞാറ് കാരിക്കുഴി കോളനിയില്‍ മണ്ണത്തറയില്‍ തങ്കപ്പന്‍ എന്ന മോന്‍കുട്ടന്‍ (49), രഞ്ജിനി (47) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിക്ക് കോയിക്കല്‍ ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോയ പിക്കപ്പ് വാന്‍ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ചപ്പോഴാണു ഓട്ടോയില്‍ ഇടിച്ചത്.

ഓട്ടോയില്‍ ഉണ്ടായിരുന്ന ഇവരുടെ മകന്‍ ശ്യാം കുട്ടന്‍ (11), ഇടിയേറ്റു മറിഞ്ഞ ഓട്ടോയില്‍ തട്ടി ബൈക്ക് യാത്രക്കാരനായ രാജേഷ് (30) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഓട്ടോയില്‍ ഉണ്ടായിരുന്നവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. രഞ്ജിനി സംഭവ സ്ഥലത്തു തന്നെ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :