ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് 13 പേര്‍ മരിച്ചു

ട്രെയിന്‍ അപകടം , കാറില്‍ ട്രെയിനിടിച്ചു , അപകടം , കൊലപാതകം
റാഞ്ചി| jibin| Last Updated: ചൊവ്വ, 8 ഡിസം‌ബര്‍ 2015 (09:25 IST)
ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് 13 പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ രാംഖട്ടിലാണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ ക്രോസില്‍ വച്ച് ട്രെയിന്‍ കാറില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

രാംഖട്ട് ജില്ലയിലെ ഭർഖുണ്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ആളില്ലാ ലെവൽ ക്രോസിലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ആളില്ലാ ലെവൽ ക്രോസ് മറികടക്കുന്ന കാറിൽ ഹൗറ-ഭോപ്പാൽ എക്സ് പ്രസ് ഇടിക്കുകയായിരുന്നു.

പത്രാതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നതെന്ന് എസ്.പി എം. തമിൾവനൻ പറഞ്ഞു. അപകടത്തെകുറിച്ച് ഝാർഖണ്ഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :