രേണുക വേണു|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (16:26 IST)
സൈബര്‍ ആക്രമണത്തില്‍ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ. സ്ഥാനാര്‍ഥി അറിയാതെ യുഡിഎഫ് അണികളില്‍ നിന്ന് ഇത്തരത്തിലുള്ള കടുത്ത സൈബര്‍ ആക്രമണം നടക്കില്ലെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കെ.കെ.ശൈലജ നേരത്തെ പറഞ്ഞിരുന്നു.
തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ശൈലജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമുദായിക നേതാക്കളുടെ ലെറ്റര്‍ പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണമെന്നും കെ.കെ.ശൈലജ പറഞ്ഞു.