കുറഞ്ഞത് കൂടാന്‍ വേണ്ടി ! ഇന്നത്തെ സ്വര്‍ണവില അറിയാം

രേണുക വേണു| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (11:52 IST)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 440 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിനു 53,640 രൂപയാണ് ഇന്നത്തെ വില. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിനു 55 രൂപ വര്‍ധിച്ച് 6,705 രൂപയായി. കഴിഞ്ഞ മാസം 29 നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് പവന് 50,400 രൂപയായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :