കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി വി എസ്

തിരുവനന്തപുരം| Last Updated: ശനി, 11 ഒക്‌ടോബര്‍ 2014 (13:00 IST)
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംഭവം സി.പി.എമ്മിലെ വിഭാഗീയതയെന്ന് വരുത്തി തീര്‍ക്കാനാനാണ് ശ്രമം. ഇതിലൂടെ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത് വി എസ് ആരോപിച്ചു.

ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് വസ്തുതാ വിരുദ്ധമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ഗുഢ നീക്കങ്ങള്‍ രമേശ് ചെന്നിത്തലയും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും വി എസ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :