കേരളം കടം കയറി മുടിയുമോ? 1,000 കോടി കൂടി സര്‍ക്കാര്‍ കടമെടുക്കുന്നു!

കടം, കേരളം, കടപ്പത്രം, പൊതുവിപണി
തിരുവനന്തപുരം| vishnu| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (10:43 IST)
കേരളം അതീവ സാമ്പത്തിക ഗുരുതരാവസ്ഥയില്‍ അകപ്പെട്ടതിനേ തുടര്‍ന്ന് നില്‍ക്കകള്ളിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ തുടങ്ങുന്നു. 1,000 കോടി രൂപയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഇതിനായി കടപ്പത്രങ്ങളുടെ ലേലം 14ന് മുംബൈയില്‍ നടക്കും. എന്നാല്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ 6900 കോടി കഴിഞ്ഞ രണ്ടുപാദത്തിലായി കടമെടുത്തിരുന്നു. 1,000 കോടികൂടി കടമെടുക്കുന്നതോടെ ഇത് 7900 കോടിയാവും.

പദ്ധതിച്ചെലവുകള്‍ കാര്യമായി നിര്‍വഹിക്കാനുള്ള ആറുമാസം കൂടി ശേഷിക്കവേ ഇനി കടമെടുക്കാനാവുന്നത് 6050 കോടി മാത്രമാണ്. അതിനാല്‍ ട്രഷറി കടുത്ത നിയന്ത്രണത്തിലാണ്. ശമ്പളം, പെന്‍ഷന്‍, കോടതിവിധി പ്രകാരമുള്ള തുകകള്‍ തുടങ്ങി ഏറ്റവും അത്യാവശ്യത്തിനുള്ള ബില്ലുകള്‍ മാത്രമേ മാറിയിരുന്നുള്ളു.

ചൊവ്വാഴ്ച കടപ്പത്രങ്ങളുടെ ലേലം നടക്കും. ബുധനാഴ്ചയോടെ ഇതിന്റെ പണം കിട്ടുമ്പോഴേ മറ്റ് ചെലവുകളുടെ ബില്ലുകള്‍ ട്രഷറിയില്‍നിന്ന് മാറു. മദ്യത്തിന്റെ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് , മറ്റ് നികുതിയേതര വരുമാനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിച്ചതിലൂടെ കിട്ടുന്ന പണംകൊണ്ട് വരുംമാസങ്ങള്‍ തള്ളിനീക്കാമെന്ന കണക്കുകൂട്ടലിലാണ് ധനവകുപ്പ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :