ഒപ്പമെത്താന്‍ ഇന്ത്യ: രണ്ടാം ഏകദിനം ഇന്ന്

 ഇന്ത്യ - വിൻഡീസ് , ന്യൂഡല്‍ഹി , ധോണി , കൊച്ചി , ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (09:47 IST)
- വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിൽ നടക്കും. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തിലെ വമ്പന്‍ തോല്‍വിയില്‍ നിന്ന് പുതുജീവന്‍ തേടിയാകും ടീം ഇന്ത്യ ഇന്നിറങ്ങുക.

124 റൺസിന്റെ കനത്ത തോൽവിയാണ് ആദ്യ കളിയില്‍ നേരിടേണ്ടി വന്നത്. അതിനാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്‍. അതേസമയം പരിക്കേറ്റ ഇന്ത്യൻ പേസർ മോഹിത് ശർമ്മയ്ക്ക് പകരം ഇശാന്ത് ശർമ്മയെ ടീമിൽഉൾപ്പെടുത്തി. ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ വിരാട് കോ‌ഹ്‌ലിയുടെ മോശം ഫോമാണ് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന.

കൊച്ചിയിൽ അമ്പേ പരാജയമായ ബാറ്റിംഗ് നിര ഡൽഹിയിൽ താളം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ബൗളിംഗിൽ ഭുവനേശ്വർ ഒഴികെയുള്ളവരാരും അവസരത്തിനൊത്ത് ഉയരാതിരുന്നതും ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നമാണ്. അതേസമയം ആദ്യ കളിയിലെ വമ്പന്‍ ജയത്തിന്റെ ലഹരിയിലാണ് വിന്‍ഡീസ് ടീം. ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം നടക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :