മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified ബുധന്‍, 21 ജനുവരി 2015 (16:17 IST)
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ എം മാണി തന്നെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

പിള്ളയുടെ ആരോപണങ്ങള്‍ക്ക് 28ന് മറുപടി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍കോഴ സംബന്ധിച്ച് പുറത്തുവന്ന ശബ്‌ദരേഖകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ആരോപണങ്ങള്‍ക്ക് നാഥനുണ്ടെങ്കില്‍ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :