വിജയിച്ചത് ഇന്ത്യയുടെ നയതന്ത്രം: വി മുരളീധരന്‍

വി മുരളീധരന്‍,ഇറാഖ്,നേഴ്സുമാര്‍
കൊച്ചി| VISHNU.NL| Last Modified ശനി, 5 ജൂലൈ 2014 (18:09 IST)
ഇറാഖിലെ വിമതരുടെ പക്കല്‍ നിന്ന് മലയാളി നേഴ്സുമാരേ നാട്ടിലെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിചയ സമ്പന്നതയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രാത്രിയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കാതിരുന്നപ്പോഴും പ്രധാനമന്ത്രിയുടെ ഓഫിസും വിദേശകാര്യമന്ത്രിയുടെ ഓഫിസും ഫലപ്രദമായി ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കി. ഇവയെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ നേതൃത്വം ശക്തമായ കരങ്ങളിലാണെന്നാണെന്നും മുരളീധരന്‍ പറഞ്ഞു.

പഞ്ചാബ് സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് മോഡലില്‍ മലയാളി നഴ്സ്മാരുടെയും പുനരധിവാസം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :