പേടിപ്പിച്ച് പിടികൂടി; സ്നേഹത്തോടെ യാത്രയാക്കി

  മലയാളി നഴ്സുമാര്‍ , ഇറാഖ് , കൊച്ചി
കൊച്ചി| jibin| Last Modified ശനി, 5 ജൂലൈ 2014 (14:58 IST)
' ഈ കെട്ടിടം തകര്‍ക്കാന്‍ പോകുകയാണ് നിങ്ങള്‍ക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പുറത്തുവന്ന് തങ്ങളുടെ വാഹനത്തില്‍ കയറണം ' പേടിച്ച് കൈയ്യില്‍ കിട്ടിയതെല്ലാം ചേര്‍ത്ത് പിടിച്ച് വിറയ്ക്കുന്ന ചുവടുകളോടെ ഭീകരരുടെ വാഹനത്തില്‍ ഞങ്ങള്‍ എല്ലാ‍വരും കയറവേ കണ്‍മുന്നില്‍ ആ കെട്ടിടം തകര്‍ന്നു വീണു. ഇതോടെ ജീവിതമവസാനിച്ചുവെന്ന തോന്നലില്‍ നിന്നാണ് ഞങ്ങളെ വേട്ടയാടി പിടിച്ചവര്‍ തന്നെ വിട്ടയക്കാനും തയാറായതെന്ന് മലയാളി നഴ്സുമാര്‍ നിറ കണ്ണുകളോടെ പറഞ്ഞു.

ഇറാഖി സര്‍ക്കാരിനേക്കാള്‍ മനസ്സലിവുള്ളവരായിരുന്നു തങ്ങളെ തടവിലാക്കിയ ഇറാഖി ഭീകരരെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞു. വിശന്നപ്പോള്‍ കുടിക്കാന്‍ ജ്യൂസും കഴിക്കാന്‍ ബിസ്ക്കറ്റും തരാനും അവര്‍ മറന്നില്ലെന്ന് നഴ്സുമാര്‍ പറഞ്ഞു. ചുറ്റും ബോബ് പൊട്ടുന്ന വഴികളിലൂടെ ഞങ്ങളെ ഇര്‍ബിന്‍ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ശൃമിച്ചപ്പോളും ഞങ്ങളുടെ ജീവന് അവര്‍ കരുതല്‍ നല്‍കി. ഇറാഖി സൈന്യം വാഹനം തകര്‍ക്കാതിരിക്കാനാണ് തങ്ങളോട് അനാവശ്യമായി ഫോണ്‍ വിളിക്കരുതെന്ന് പറഞ്ഞതെന്ന് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് മനസിലായതെന്നും നഴ്സുമാര്‍ പറഞ്ഞു.

രണ്ടാഴ്ചയിലേറെ നീണ്ട നഴ്‌സുമാരുടെ ദുരിത ജീവിതമാണ് ഒറ്റ ദിവസം കൊണ്ട് സുന്നി ഭീകരര്‍ പരിഹരിച്ചത്. യാത്രാമധ്യേ ഭക്ഷണം കഴിക്കാനും ആവശ്യങ്ങള്‍ ചോദിക്കാനും ഭീകരര്‍ മറന്നില്ലെന്ന് നഴ്സുമാര്‍ പറയുന്നു. ഞങ്ങള്‍ക്ക് ഒന്നും വേണ്ട ഞങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്ന് പറഞ്ഞതോടെ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടേല്‍ ഞങ്ങളുടെ ആശുപത്രിയില്‍ ജോലി ചെയ്യാമെന്നും അല്ലെങ്കില്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നും പറയുകയായിരുന്നു. തുടര്‍ന്നാണ് 46 നഴ്സുമാരെയും വിമാനത്താവളത്തിലെത്തിച്ചതെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :