ആലപ്പുഴ|
Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (15:13 IST)
തന്റെ അച്ഛന് രൂപം കൊടുത്ത പ്രസ്ഥാനം നശിക്കില്ലെന്നാണ് കരുതുന്നതെന്ന് വിഎസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാര്‍. ഇപ്പോഴത്തെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
കാര്യങ്ങള്‍
പോസിറ്റീവായി നടക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അരുണ്‍കുമാര്‍ പ്രതികരിച്ചു. പുലര്‍ച്ചെ മാത്രമാണ് താന്‍ അച്ഛനെ കണ്ടത് അച്ഛന് ഇപ്പോള്‍ വിഷമം നേരിടുന്ന ഘട്ടമാണ്. അതൊക്കെ ഉടന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ
സിപിഎം സംസ്ഥാന സമ്മേളനം
ബഹിഷ്കരിച്ച് വി എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. അതിനിടെ വി എസ്
പ്രതിപക്ഷനേതൃ സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ കുമാറിന്റെ പ്രതികരണം.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.