സിപിഎം സമ്മേളന വേദിയില്‍ ശ്രേയാംസ് കുമാര്‍

ആലപ്പുഴ| Last Updated: വെള്ളി, 20 ഫെബ്രുവരി 2015 (14:42 IST)
യുഡിഎഫ് എംഎല്‍എ ശ്രേയാംസ് കുമാര്‍
സിപിഎം സമ്മേളന വേദിയിലെത്തിയത് കൌതുകമായി. മാതൃഭൂമി ഇലക്ട്രോണിക്സ് മീഡിയ ഡയറക്ടര്‍ എന്ന നിലയിലാണു ശ്രേയംസ് കുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രത്യേക ക്ഷണിതാവായാണു
ശ്രേയംസ് കുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

സിപിഎം ക്ഷണിച്ചിട്ടാണു സമ്മേളനത്തില്‍ എത്തിയതെന്നാണ് ശ്രേയംസ് കുമാര്‍ ഇതെപ്പറ്റി പ്രതികരിച്ചത്. ശ്രേയാംസ് കുമാറിന്റെ പേരെടുത്തു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൃതജ്ഞത അര്‍പ്പിച്ചത് വന്‍ കരഘോഷത്തോടെയാണ് സമ്മേളനത്തിനെത്തിയവര്‍ സ്വീകരിച്ചത്.
ഉദ്ഘാടക സമ്മേളനത്തില്‍ സിനിമ, സാഹിത്യ മാധ്യമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
സിനിമയില്‍ നിന്നും നടന്മാരായ ഇന്നസെന്റ്, മുകേഷ്, സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ആഷിഖ് അബു,
ചെറിയാന്‍ കല്പകവാടി, പ്രിയനന്ദനന്‍,
ലെനില്‍ രാജേന്ദ്രന്‍,രഞ്ജി പണിക്കര്‍, പി ടി കുഞ്ഞുമുഹമ്മദ്,
വി.കെ ശ്രീരാമന്‍, ശ്യാംജിത്ത്, പ്രതാപ് പോത്തന്‍, ഷെറീന്‍ തളിപ്പറമ്പ് എന്നിവരാണ് സമ്മേളനത്തിനെത്തിയത്.

ഇവരെ കൂടാതെ സാഹിത്യകാരന്മാരായ ടി പത്മനാഭന്‍, സാനു മാസ്റ്റര്‍, വൈശാഖന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രന്‍, പവിത്രന്‍ തീക്കുനി, പുരുഷന്‍ കടലുണ്ടി, മാധ്യമ മേഖലയില്‍ നിന്നും ഒ.അബ്ദുറഹ്മാന്‍ (മാധ്യമം), എം.വി ശ്രേയാംസ്‌കുമാര്‍ (മാതൃഭൂമി),
ഫാ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (ദീപിക), ഭാസുരേന്ദ്രബാബു, എന്‍.മാധവന്‍കുട്ടി എന്നിവരും സമ്മേളനത്തിനെത്തി.

ഇടതുപക്ഷ അനുഭാവികളായ ജോയിസ് ജോര്‍ജ് എം പി, ഫിലിപ്പോസ് തോമസ്, ഡോ സെബാസ്റ്റിയന്‍ പോള്‍, ഹുസൈന്‍ രണ്ടത്താണി, കെ ടി ജോയ്, അബ്ദുള്‍ റഹ്മാന്‍,
കെ കെ എന്‍ കുറുപ്പ്, ചെറിയാന്‍ ഫിലിപ്പ്, ഡോ ജെ പ്രസാദ്, മേദിനി, ഉണ്ണി ആര്‍ തുടങ്ങിയവരും ഉദ്ഘാടക സമ്മേളനത്തില്‍ പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :