പീഡനമല്ല, വിഷയം മാസ്റ്റർപീസ് തന്നെ?!

ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:39 IST)

മലയാള സിനിമയിലെ മസിൽമാൻ ഉണ്ണി മുകുന്ദനെ തേടി വിവാദങ്ങൾ എപ്പോഴും വന്നുകൊണ്ടേയിരുന്നു. സംവിധായകൻ മേജർ രവിയെ തല്ലിയതു മുതൽ ഇപ്പോൾ സിനിമാസെറ്റിൽ വെച്ച് മാധ്യമ പ്രവർത്തകർക്ക് നേരെ ചൂടായത് വരെ നിൽക്കുന്നു. 
 
താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റർ‌പീസിന്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ എത്തിയ മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തെ തടയുകയും വീഡിയോ ദൃശ്യങ്ങള്‍ മായ്ച്ചു കളയിക്കുകയും ചെയ്യിച്ചതായാണ് നടനും സംഘത്തിനും എതിരെയുള്ള ആരോപണം. വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ പീഡന വാർത്തയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഉണ്ണി പ്രകോപനപരമായ രീതിയിൽ പെരുമാറിയതെന്നായിരുന്നു താരത്തിനെതിരെ ഉയർന്ന ആരോപണം.
 
എന്നാല്‍, മാസ്റ്റര്‍പീസിനെ വളരെ മോശമായ രീതിയിൽ നിരൂപണം എഴുതിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന റിപ്പോർട്ട്. സിനിമയ്ക്ക് പ്രേക്ഷകര്‍ കുറയുന്ന രീതിയില്‍ മാതൃഭൂമി നിരൂപണം ചെയ്തതോടെ ഉണ്ണി മുകന്ദന്‍ അത് വാര്‍ത്താ സംഘത്തിനു നേരെ തീർത്തുവെന്നാണ് സംസാരം. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
 
നേരത്തെ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയെന്നും ഉണ്ണി മുകുന്ദനെതിരെ ആരോപണമുണ്ട്. സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേജര്‍ രവിയുമായി വാക്കേറ്റമുണ്ടാവുകയും അടിക്കുകയുമായിരുന്നു. ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പിന്നീട് പറയുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹസന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ഞെട്ടി, ഉരിയാടാതെ ഉമ്മൻചാണ്ടി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ ...

news

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ദിനകരൻ ബഹുദൂരം മുന്നിൽ, വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം

തമിഴ് രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ...

news

സിനിമ ആരുടേയും സ്വകാര്യ സ്വ‌ത്തല്ല: വിജയ് സേതുപതി

സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. സിനിമ ഒരാളുടെയും ...

Widgets Magazine