''പിള്ളയെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് ഒരു അണ്ണാ ഹസാരയെ ലഭിക്കും''

യുഡിഎഫ് , ആര്‍ ബാലകൃഷ്ണ പിള്ള , എംഎം ഹസന്‍ , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 ജനുവരി 2015 (12:30 IST)
യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസ്താവനയെ പരിഹസിച്ച് എംഎം ഹസന്‍ രംഗത്ത്. യുഡിഎഫില്‍ നിന്ന് പിള്ളയെ മോചിപ്പിക്കണമെന്ന് പറഞ്ഞ ഹസന്‍ ഇതുവഴി കോണ്‍ഗ്രസിന് ഒരു അണ്ണാ ഹസാരയെ ലഭിക്കുമെന്നാണ് പ്രതികരിച്ചത്.

ബാര്‍ കോഴ കേസില്‍ ബിജു രമേശുമായി താന്‍ സംസാരിച്ച കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും. യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും. അഴിമതി പുറത്തുപറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയാല്‍ സന്തോഷത്തോടെ പോകുമെന്നും കഴിഞ്ഞ ദിവസം ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പിള്ളക്കെതിരെ ഹസന്‍ രംഗത്ത് എത്തിയത്.

സെപ്റ്റംബര്‍ 28നാണ് ബാര്‍ കോഴയെക്കുറിച്ചു സംസാരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതെന്നും. മുഖ്യമന്ത്രിയുടെ വസതിയിലെ കാമറകള്‍ പരിശേധിച്ചാല്‍ ഈ കാര്യം വ്യക്തമാകുമെന്നും ബാലകൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഹസന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :