മാണിയുടെ പണമിടപാട്: യുഡിഎഫ് യോഗം അടുത്തയാഴ്ച

 ബാര്‍ കോഴ , യുഡിഎഫ് യോഗം , കേരള കോണ്‍ഗ്രസ് (എം)
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 20 ജനുവരി 2015 (17:42 IST)
ബാര്‍ കോഴ ഇടപാടില്‍ കെഎം മാണിക്കെതിരെ ആര്‍ ബാല കൃഷ്ണപിള്ള തിരിഞ്ഞതോടെ അടുത്തയാഴ്ച യുഡിഎഫ് യോഗം ചേരും. തീയതി തീരുമാനിച്ചിട്ടില്ലെന്നും, യോഗം അടുത്ത ആഴ്‌ച തന്നെ ഉണ്ടാകുമെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.

മുന്നണി മര്യാദയ്‌ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെടുകയും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേതാക്കള്‍ സംസാരിക്കുകയും ചെയ്ത് സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചത്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുഡിഎഫ് യോഗം ചേരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :