''ബിജുവിനെതിരെ കേസെടുക്കണം''; യുഡിഎഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍

 ബാര്‍കോഴ , ബാലകൃഷ്ണപിള്ള , യുഡിഎഫ് , ബിജു രമേശ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 20 ജനുവരി 2015 (12:43 IST)
ബാര്‍കോഴയെ അനുബന്ധിച്ച് ബാലകൃഷ്ണപിള്ളയുമായും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് പുറത്ത് വിട്ടതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും. ബിജു രമേശിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ബാര്‍ കോഴയെ അനുബന്ധിച്ച് നടക്കുന്നതെന്നും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാന്‍ യുഡിഎഫ് കണ്‍വീനറിനോട് ആവശ്യപ്പെട്ടുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് പുറത്ത് വിട്ടതോടെ യുഡിഎഫിന്‍ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ബാര്‍കോഴ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എല്ലാം താടിക്ക് കൈയും കൊടുത്ത് മുഖ്യമന്ത്രി കേട്ടിരുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ ബാലകൃഷ്ണപിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും ഇക്കാര്യത്തില്‍ ബിജു സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും പിള്ള ഫോണ്‍ സംഭാഷണത്തില്‍ ബിജുവിനോട് പറയുന്നുണ്ട്.

ജോര്‍ജുമായുള്ള സംഭാഷണത്തില്‍ ബിജു രമേശിനോട് നേരില്‍ കാണണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെടുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. പരസ്യമായി താന്‍ മാണിക്കൊപ്പം ആയിരിക്കുമെന്നും ജോര്‍ജ് ബിജുവിനോട് പറയുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :