അരുവിക്കരയില്‍ യുഡിഎഫിന് വന്‍ വിജയമായിരിക്കും: സുധീരൻ

യുഡിഎഫ് , കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ , അരുവിക്കര തെരഞ്ഞെടുപ്പ്
കൊച്ചി| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (10:39 IST)
നീതിയും ന്യായവും വിട്ട് അരുവിക്കരയിൽ യുഡിഎഫ് പ്രവർത്തിച്ചിട്ടില്ലെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പറ‌ഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ തുറുപ്പ് ചീട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ സംബന്ധിച്ചടത്തോളം ഈ തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് അനിവാര്യമാണ്. ആ സന്ദേശം ഉൾക്കൊണ്ടു തന്നെയാണ് യുഡിഎഫ് അരുവിക്കരയിൽ പ്രവർത്തിച്ചത്. യുഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന് പുതിയ ദിശ നൽകുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

വിജിലൻസ് ‌ഡയറക്ടർ വിൻസൺ എം പോളിന്റെ വിശ്വാസ്യതയെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമെ തനിക്കുമുള്ളൂ. എന്നാൽ, ഇത്തരം കാര്യങ്ങളിൽ കോടതിയുടെ തീർപ്പാണ് അന്തിമം. ബാർ കോഴ കേസിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും സുധീരൻ പറഞ്ഞു. സോളാർ കേസിൽ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു കെപിസിസി പ്രസിഡന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :