താന്‍ പഠിച്ചത് പുന്നപ്ര-വയലാര്‍ സ്‌കൂളില്‍, പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യം: വിഎസ്‌

വിഎസ് അച്യുതാനന്ദന്‍ , ഏകെ ആന്റണി , അരുവിക്കര തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified ശനി, 27 ജൂണ്‍ 2015 (13:59 IST)
തന്നെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. താന്‍ പഠിച്ചത് പുന്നപ്ര വയലാര്‍ സ്‌കൂളിലാണ്. പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണ്. അവിടൊരിക്കലും ആന്റണിക്ക് പഠിക്കാന്‍ കഴിയില്ല. താന്‍ പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യമാണ്. പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞ സ്‌കൂളിലാണ് ആന്റണി പഠിച്ചതെന്നും വിഎസ് പറഞ്ഞു.

വിഎസ് പഠിച്ച സ്കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തേപ്പോലെ പരാമര്‍ശം നടത്താറില്ലെന്നുമാണ് ആന്റണി പറഞ്ഞത്. വിഎസ് എപ്പോഴും അങ്ങനെയാണ്. അദ്ദേഹത്തെ പോലെ ഞാന്‍ പരാമര്‍ശം നടത്താറില്ലെന്നുമാണ് ആന്റണി പറഞ്ഞത്.



വിഎസ് അച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് മറുപടി പറയുകയായിരുന്നു ഏകെ ആന്റണി. അഴിമതിക്കാര്‍ക്കു മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിക്കുന്നു എന്നായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിഎസ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :