ഭരണത്തിനായി കണ്ണൂരില്‍ വിമതന്റെ കാലില്‍ വീഴാന്‍ കെപിസിസി തീരുമാനം

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (20:29 IST)
വിമതരെ പാര്‍ട്ടിക്ക് പുറത്താക്കുമെന്ന് പറഞ്ഞ വാക്കുകള്‍ വിഴുങ്ങി കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം നേടാന്‍ വിമതന്റെ പിന്തുണ സ്വീകരിക്കാന്‍ കെപിസിസിയുടെ ധാരണ. എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റുകൾ വീതം ലഭിച്ചതോടെയാണ് കണ്ണൂരിൽ വിമതപിന്തുണ സ്വീകരിക്കേണ്ട സാഹചര്യം നിലവിൽ വന്നത്.

കോൺഗ്രസ് വിമതനായി മൽസരിച്ച പി.കെ. രാഗേഷ് പിന്തുണയ്ക്കാൻ താൽപര്യം അറിയിച്ചെങ്കിലും കെപിസിസി ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കാമെന്നാണ് അറിയിച്ചിരുന്നത്. വിമത പിന്തുണ സ്വീകരിച്ചാൽ കണ്ണൂർ കോർപറേഷൻ യുഡിഎഫ് ഭരിക്കും.

അതേസമയം രാഗേഷിനെ സ്വീകരിക്കുന്നതിനെതിരെ കണ്ണൂരില്‍ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞതായാണ് വിവരം. രാഗേഷിന്റെ പിന്തുണ സ്വീകരിച്ചാലും ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നില്‍കൂന്ന രാഗേഷ് എത്രനാള്‍ യുഡി‌എഫ് ഭരണ സമിതി തുടരും എന്നത് പറയാനാകില്ല.

കൂടാതെ വിമത പിന്തുണ സ്വീകരിക്കാന്‍ ഡിസിസികൾക്ക് അനുമതി നല്‍കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ ഓരോ ജില്ലയിലും സമിതി രൂപീകരിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വയനാട് ഡിസിസി ജനറൽ സെക്രട്ടറിയുടെ മരണവും അന്വേഷിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :