പത്തനംതിട്ടയില്‍ തിരിച്ചടിയോ ?; ജയസാധ്യതയുള്ള സീറ്റുകളില്‍ പരാജയപ്പെട്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സുധീരന്‍

മുൻനിര നേതാക്കൾ മികച്ച രീതിയിൽ പ്രചാരണത്തിൽ പങ്കെടുക്കണം

യുഡിഎഫ് , തെരഞ്ഞെടുപ്പ് പ്രചാരണം , വിഎം സുധീരന്‍ , കെപിസിസി
പത്തനംതിട്ട| jibin| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (11:38 IST)
ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സാഹചര്യത്തിൽ തോൽവി നേരിട്ടാൽ മുഖം നോക്കാതെ നടപടിയെടുക്കും. ജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മണ്ഡലങ്ങളില്‍ മുൻനിര നേതാക്കൾ മികച്ച രീതിയിൽ പ്രചാരണത്തിൽ പങ്കെടുക്കണം. തെരഞ്ഞെടുപ്പിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പ്രചാരണങ്ങളും പ്രസ്‌താവനകളും പാടില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിൽ സജീവമല്ലെന്ന പരാതിയെത്തുടർന്നാണ് സുധീരന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട ശക്തമായ നടപടികളെക്കുറിച്ച് പറയുകയും ചെയ്‌തു. ഡിസിസി പ്രസിഡന്റെ പി മോഹന്‍‌രാജ് പ്രചാരണത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്‍ മണ്ഡലത്തിലെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :