നടിയെ ആക്രമിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ, പൊലീസ് പിടിയിലായത് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന്

നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി പിടിയിൽ

Actress Kidnapped, Police, Arrest, Rape, കൊച്ചി, യുവനടി, പൊലീസ്, അറസ്റ്റ്
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 19 ഫെബ്രുവരി 2017 (09:53 IST)
മലയാളി യുവനടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര്‍ കൂടി പൊലീസ് പിടിയില്‍. ആലുവ എസ്​.പിയുടെ നേതൃത്വത്തിലള്ള സംഘമാണ് കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്ന്​ ഇരുവരെയും പിടികൂടിയത്​. അമ്പലപ്പുഴ, ആലുവ സ്വദേശികളായ ഇരുവരേയും ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ് പൊലീസ്.

സംഭവത്തിൽ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബ്ലാക്കമെയിലിംഗ് ആയിരുന്നു ഇവരുടെ ഉദ്ദേശമെന്നും മറ്റ് ബാഹ്യപ്രേരണകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമായതായി ഇവരെ അറസ്റ്റു ചെയ്തതിനു ശേഷം പോലീസ് വൃത്തങ്ങൾ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :